നസ്‌ലിന്റെ യാത്രകൾ ഇനി ‘സൂപ്പര്‍ബി’ൽ ; സ്കോഡയുടെ പ്രീമിയം സെഡാൻ സ്വന്തമാക്കി താരം

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നസ്ലീന്‍.നിരവധി ചിത്രങ്ങളാണ് നസ്ലീന്റെതായി റിലീസ് ചെയ്തത്.ഇപ്പോഴിതാ സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.

2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ് സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന്‍ സ്വന്തമാക്കിയത്.

രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്.ഏഴു സ്പീഡ് ഡിസിടിയാണ് ഗിയർബോക്സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.ഈ വർഷം സ്കോഡ സൂപ്പർബിനെ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

Scroll to Top