‘ഞാനും രണ്ട് കുഞ്ഞുങ്ങളുടെ പിതാവാണ് എനിക്ക് മനസിലാകും; കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് അജിത് !!

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്. തലൈയ് എന്നാണ് അറിയപെടുന്നത്.

ഇപ്പോഴിത അജിത്ത് സ്ത്രീകളെ എത്രത്തോളം ബ​ഹുമാനിക്കുന്നുവെന്നത് വ്യക്തമാകുന്ന ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്.ലണ്ടനിൽ നിന്നും ചെന്നൈയിൽ പോകുന്നതിനിടെ വിമാനത്താവളത്തിൽ വച്ചാണ് യുവതി അജിത്തിനെ കാണുന്നത്.ഒരു യുവതിയുടെ ഭർത്താവാണ് അജിത്തിനൊപ്പം തന്റെ ഭാര്യയ്ക്കുണ്ടായ അനുഭവം കുറിപ്പിലൂടെ വിവരിച്ച് ആരാധകരിലേക്ക് എത്തിച്ചത്.തന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കുന്ന അജിത്തിന്റെ ചിത്രവും സോഷ്യൽമീഡിയയിൽ കുറിപ്പിനൊപ്പം യുവാവ് പങ്കുവെച്ചു.

‘‘എന്റെ ഭാര്യ ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവര്‍ തനിച്ചായിരുന്നു യാത്ര. കൂടെ കാബിന്‍ സ്യൂട്ട്കേസും ബേബി ബാഗുമുണ്ടായിരുന്നു. ഇതിനിടയില്‍ ലണ്ടനിലെ ഹീത്രൂവില്‍ വെച്ച് നടന്‍ അജിത്തിനെ കാണാന്‍ അവസരം ലഭിച്ചു. ഫോട്ടോ എടുക്കാനായി അവള്‍ കുഞ്ഞുമായി അവള്‍ അജിത്തിന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുക മാത്രമല്ല അവിടെനിന്ന് ഫ്ളൈറ്റ് വരെ ബേബി ബാഗ് പിടിച്ചു. ഭാര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു ഈ സഹായം. ബേബി ബാഗ് പിടിക്കേണ്ട എന്ന് ഭാര്യ വിലക്കിയെങ്കിലും ‘എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അദ്ദേഹത്തിന്റെ കാബിന്‍ സ്യൂട്ട്‌കേസിനൊപ്പമാണ് ആ ബേബി ബാഗ് പിടിച്ചത്. ഫ്‌ളൈറ്റില്‍ എത്തിയപ്പോള്‍ അത് കാബിന്‍ കൈയില്‍ ഏല്‍പിച്ചു. എന്റെ ഭാര്യയുടെ സീറ്റിന് സമീപം തന്നെ അത് വച്ചിട്ടില്ലേ എന്ന് അദ്ദേഹം ഉറപ്പുവരുത്തി. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആ ബാഗ് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ തന്നെ പിടിച്ചോളാം എന്നായിരുന്നു അജിത്തിന്റെ മറുപടി. ഷട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഭാര്യ ആആ ബാഗ് പിടിക്കണ്ട എന്ന് പറഞ്ഞുനോക്കി. പക്ഷേ അദ്ദേഹം അത് കേട്ടില്ല. ഒരു വലിയ വ്യക്തി ഇങ്ങനെ ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി.’’– യുവാവ് പോസ്റ്റില്‍ പറയുന്നു.

Scroll to Top