അതിഗംഭീരം ,ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട സിനിമ ;തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ‘അടി ‘

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘അടി’ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടുന്നത്.സ്വന്തം വിവാഹത്തിനായി ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന സജീവ് നായർ എന്ന നന്ദുവും ഗീതികയും വിവാഹം കഴിക്കുന്ന മണിക്കൂറിൽ പ്രശ്നങ്ങൾ അടിയുടെ രൂപത്തിൽ ഉടലെടുക്കുന്നു. ഇവരുടെ വിവാഹജീവിതത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ചിത്രത്തിനാധാരം.ഈയിടെയായി ഷൈൻ ടോം ചാക്കോ ടൈപ്പ് കാസറ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്, ഒരു eccentric ആയ വ്യക്തിയുടെ വേഷത്തിൽ ആണ് മിക സിനിമകളിലും അദ്ദേഹത്തെ കാണാൻ സാധിച്ചത്.


ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രം ആണ് അടി എന്ന സിനിമയിൽ.വലിയ അടിതടവുകളൊന്നും പരിചയമില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന, ഉള്ളിൽ ഭയവും ഈഗോയും അപകർഷതയും പെരുക്കി നടക്കുന്ന സജീവിനെ, ഷൈൻ ടോം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, ഈപ്രാവശ്യം താൻ അധികം ചെയ്തിട്ടില്ലാത്ത റൊമാൻസും വളരെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചു സങ്കടവും നിസ്സഹായതയും എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയുമൊക്കെ ഏറെ മികവോടെയാണ് ഷൈൻ അവതരിപ്പിക്കുന്നത്.

മനസ്സിനെ അലോസരപ്പെടുത്തുന്ന രംഗങ്ങൾ നിറഞ്ഞ ‘ലില്ലി’ എന്ന ആദ്യ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’ കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെക്കുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സിനിമകളുടെ സ്ഥിരം ഫീൽ ഗുഡ് പാറ്റേണിൽ ഉൾപ്പെടില്ലെങ്കിലും, ഒരു പുത്തൻ കാഴ്ചപ്പാടിലെ ‘അടി’ കാണാൻ കേറിയാൽ കുടുംബ പ്രേക്ഷകർക്ക് നിരാശരാവാതെ മടങ്ങാം.

Scroll to Top