ഒത്തുചേരലിന്റെ 23 വർഷങ്ങൾ, അജിത്തിനും ശാലിനിയ്ക്കും സോഷ്യൽ മീഡിയയിൽ വിവാഹ ആശംസകളുടെ പെരുമഴ.

21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയ താരമാണ് അജിത് കുമാർ.അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്. ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ്. ശാലിനിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഒരു ഹിന്ദുവായ അജിത് ക്രിസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങൾ അനുസരിച്ച് തന്റെ വിവാഹം നടത്തുകയുണ്ടായി. .അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി.

നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു. അനൗഷ്ക, അദ്വിക് എന്നിവർ മക്കളാണ്,

ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെയും മനോഹരമായ ഒരു ചിത്രം പങ്കുവച്ച് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി. പാർട്ടി ലൈറ്റുകൾക്കിടയിൽ ശാലിനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന അജിത്തിന്റെ ചിത്രമാണിത്. ‘23 വർഷത്തെ ഒത്തുചേരൽ’ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top