തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവും നേടി അജിത് !!

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്. തലൈയ് എന്നാണ് അറിയപെടുന്നത്.ഇപ്പോൾ അജിത്ത് സിനിമയിൽ മാത്രമല്ല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും തിളങ്ങുകയാണ് .

നാല്‍പത്തിയേഴാമത് തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി നടന്‍ അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന മത്സരത്തിലാണ് അജിത് കുമാറിന്റെ മെഡല്‍ വേട്ട. പത്ത് മീറ്റര്‍ 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. കോയമ്പത്തൂരിൽ വച്ചായിരുന്നു പ്രാരംഭഘട്ടം മത്സരങ്ങൾ അജിത്ത് പൂർത്തിയാക്കിയത്. ഇതിനുശേഷമാണ് ഇദ്ദേഹം തൃച്ചിയിൽ എത്തിയത്.ആയിരക്കണക്കിന് ആരാധകർ ആയിരുന്നു ഇദ്ദേഹത്തെ കാണുവാൻ വേണ്ടി തടിച്ചു കൂടിയത്. സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 മീറ്റർ ഫ്രീ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐ.എസ്.എസ്.എഫ്)വിഭാഗങ്ങളിലാണ് അജിത് സ്വർണം നേടിയത്.

പുരുഷ വിഭാ​ഗം ഫ്രീ പിസ്റ്റൾ മെൻ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ മെൻ ടീം വിഭാ​ഗങ്ങളിലാണ് അദ്ദേഹം വെങ്കലം നേടിയത്.കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് താരം സ്വന്തമാക്കിയത്. 2019ല്‍ കോയമ്പത്തൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും താരം പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 850 മത്സരാര്‍ത്ഥികള്‍ പങ്കെടുക്ക ചാമ്പ്യന്‍ഷിപ്പിലാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്. ഷൂട്ടിംഗിന് പുറമേ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Scroll to Top