പാടാതിരിക്കാൻ തോന്നുന്നില്ല, മനോഹരമായി പാട്ട് പാടി അഹാന, കേട്ടിരുന്നു പോകുമെന്ന് ആരാധകർ.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.

പിടികിട്ടാപ്പുള്ള എന്ന ചിത്രമാണ് അഹനായുടേതായി ഒടുവില്‍ പുറക്കിറങ്ങിയ ചിത്രം. അടി, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.അഹാന പാട്ട് പാടുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത്.രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലെ ഗാനമാണ് അഹാന പാടുന്നത്.

‘എന്ത് നല്ല ഗാനമാണിത്. ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ ഒന്ന്. പാടാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് അഹാന ഇൻസ്റ്റാഗ്രാമിൽ അഹാന വിഡിയോ പങ്കുവച്ചത്. അതോടെ നിരവധി പേരാണ് കമ്മെന്റുമായി എത്തിയത്. എത്ര മനോഹരമായി പാടുന്നു, പാട്ട് കേട്ടിരുന്നു പോകുമെന്ന് എന്നൊക്കെയാണ് കമ്മെന്റുകൾ.

VIDEO

Scroll to Top