13 മത് വയസിൽ കുടുംബപ്രാരാബ്ദം, കന്നുകാലി വളർത്തൽ, റബ്ബർ വെട്ടലുമായി അജു.

കുടുംബത്തിലെ പ്രാരാബ്ദങ്ങൾ അറിഞ്ഞ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന ഒരുപിടി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്.എന്നാൽ സുഖസൗകര്യങ്ങളോട് കൂടി ആഡംബര ജീവിതങ്ങൾ നയിക്കുന്നവരും ഉണ്ട്. കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പഠിച്ച് മുന്നോട്ട് എത്തുന്ന കുട്ടികൾ നാം ഓരോത്തരും ചേർത്ത് പിടിക്കണം.അങ്ങനെ തന്റെ കുടുംബത്തിലെ പ്രാരബ്ധങ്ങൾ അറിഞ്ഞ് കുടുംബത്തിന് ഒരു കൈ താങ്ങ് ആകുകയാണ് അജു. അജുവിന് വെറും 13 വയസ് മാത്രമാണ് ഉള്ളത്.

അച്ഛൻ തയ്യൽക്കാരൻ പ്രവാസി. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പണം തികയാതെ വന്നു. അതോടെ അച്ഛന് ഒരു ആശ്വാസം നൽകുകയാണ് ഈ കുട്ടി.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ എട്ടാം ക്ലാസുകാരനായ അജു.രാവിലെ അഞ്ചര മുതൽ തുടങ്ങുന്നു അജുവിന്റെ ജോലി തുടങ്ങും. എഴുന്നേറ്റ് ഉടൻ തന്നെ റബ്ബർ തോട്ടത്തിലേക്ക് വെട്ടാനായി പോകും.കാട്ടുപന്നി അടക്കമുള്ള പല വന്യമൃഗങ്ങളും ഉള്ള സ്ഥലത്താണ് ഒരു ടോർച്ച് ലൈറ്റ് വെട്ടത്തിൽ അതിരാവിലെ തന്നെ തോട്ടത്തിലേക്ക് പോകുന്നത്. അവിടെ റബ്ബറിന്റെ പണി ചെയ്യും.

അത് കഴിഞ്ഞ് കുളിച്ച് റെഡി ആയാൽ കോഴി, ആട് ഒക്കെ ഉണ്ട്. അതിനെ ഒക്കെ പരിപാലിച്ച് ഇങ്ങനെ പോകും. അതിനിടയ്ക്ക് സ്കൂളിലും പോകും. അജുവിന്റെ അമ്മയുടെ വാക്കുകളിലേക്ക്, അവന്റെ ഇഷ്ടപ്രകാരമാണ് ജോലിക്ക് പോകുന്നത്. അച്ഛന്റെ പണം മരുന്ന് വാങ്ങിക്കാൻ ഒക്കെ തികയാതെ വന്നു. അവന് ആയിട്ട് ഒരു നിർബന്ധവുമില്ല. എന്തായലും മതി. ഉള്ളത് കൊണ്ട് അവന് തൃപ്തനാണ്. അജുവിന് ഒരു യൂട്യൂബ് ചാനൽ കൂടെയുണ്ട്. എല്ലാവരും ഈ മിടുക്കനെ സപ്പോർട് ചെയ്യണം.


Scroll to Top