അച്ഛന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി നടത്തി ചിരുവിന്റെ മകൻ, നോവായി വീഡിയോ.

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്.

ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. കനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്.സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.

’- മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു വീഡിയോ ആണ്. ചിരുവിന്റെ ഫോട്ടോയിൽ പുഷ്പങ്ങൾ ഇടുന്ന മകൻ റയാന്റെ വീഡിയോ ആണ്.ആ കുഞ്ഞു മനസ് അച്ഛന്റെ വേർപാട് എന്തെന്ന് പോലും അറിഞ്ഞിട്ടുണ്ടാകില്ല. എന്നെങ്കിലും നേരിൽ കാണാനാകുമെന്ന ചിന്തയിൽ ആകാം. വളരെ ആഹ്ലാദത്തോടെയാണ് റയാൻ ഇത് ചെയ്യുന്നത്. ഈ വീഡിയോ കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.

video

Scroll to Top