ഫിസിക്കൽ ഫിറ്റ്നസ് ഇല്ലെങ്കിൽ വീട്ടിൽ പോകണമെന്ന് ബിഗ്‌ബോസിനോട് പറയൂ, അഖിലിന് താക്കീതുമായി മോഹൻലാൽ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.6 മത്സരങ്ങൾ കഴിയുകയുണ്ടായി.ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നാദിറയെ മറികടക്കാൻ ബുദ്ധിമുട്ടാകും. രണ്ടാം സ്ഥാനം ലഭിച്ച സെറീനയ്ക്ക് 38 പോയിന്റാണ് ഉള്ളത്.  മൂന്നാം സ്ഥാനം റൈനോഷിനാണ് 33 പോയിന്റ്. 

ശോഭയ്ക്ക് 32, വിഷ്ണുവിനും ജുനൈസിനും 26, റെനീഷയ്ക്ക് 23 മിഥുൻ 22, അഖിൽ മാരാർ 20 ഷിജു 18 ഇങ്ങനെയാണ് പോയിന്റ് നില.ശനിയാഴ്ച ടാസ്കുകൾ ഒന്നും പുതുതായി ഇല്ലെങ്കിൽ നിലവിലെ പോയിന്റ് അനുസരിച്ച് നാദിറയാകും ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നാം സ്ഥാനത്തെത്തി നേരിട്ട് ഫിനാലെയിൽ എത്തുക.പിടിവള്ളി, കുതിരപന്തയം, പൂൾ ടാസ്ക്,ഫോട്ടോസ് ശെരിയായി വെക്കൽ, ഗ്ലാസ് ട്രെബിൾ, കാർ ടാസ്ക് എന്നിങ്ങനെ കഴിഞ്ഞു. ഇന്നലെയുള്ള പെട്ടെന്നുള്ള എവിക്ഷനിൽ വിഷ്ണു ഔട്ട്‌ ആയി.

ആരും പ്രതീക്ഷിക്കാതെയാണ് വിഷ്ണുവിന്റെ എവിക്ഷൻ.ടിക്കറ്റ് ടു ഫിനാലയിൽ അഖിൽ മാരാർ അധികം സജീവമായിരുന്നില്ല. ആരോഗ്യസ്ഥിതി മോശം ആണെന്നും. അതല്ലാതെ ഇങ്ങനെ സേഫ് ആയി പോകുന്നതല്ല ഗെയിം എന്ന് പറഞ്ഞു കൊണ്ടാണ് അഖിൽ കളിക്കാതെ ഇരുന്നത്.അതുകൊണ്ട് തന്നെ അഖിലിന് കുറവ് പോയിന്റുകൾ ആണ് ലഭിച്ചത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഏഷ്യാനെറ്റ്‌ പുറത്ത് വിട്ട ബിഗ്ബോസിന്റെ പ്രോമോവീഡിയോ ആണ്. വിഡിയോയിൽ അഖിൽ മാരാരെ മോഹൻലാൽ ചോദ്യം ചെയ്യുകയാണ്.

ഈസിയി ഇറങ്ങി പോകുന്നതാണോ മിടുക്കെന്നാണ് അഖിലിനോട് മോഹൻലാല്‍ ചോദിക്കുന്നത്. ടിക്കറ്റ് ടു ഫിനെയില്‍ തന്ന ടാസ്‍കുകളില്‍ ജയിച്ച് ഫൈനലിലെത്തുക ആയിരുന്നില്ല എന്റ് പ്ലാൻ എന്ന് അഖില്‍ മറുപടി പറഞ്ഞു.. ടിക്കറ്റ് ടു ഫിനാലെ അത്രയ്‍ക്ക് മോശം ആണോ എന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. അതൊരു അമിത ആത്മവിശ്വാസമാണ്. ബിഗ് ബോസെന്ന് പറയുന്നത് പ്രവചനാതീതമാണ്. ഫിസിക്കല്‍ ഫിറ്റല്ലെങ്കില്‍ തനിക്ക് വീട്ടില്‍ പോകണമെന്ന പറയാനും മോഹൻലാല്‍ ആവശ്യപ്പെട്ടു

video

Scroll to Top