അംജുക്ക എന്നെ ഹിലമോളെ എന്നാ വിളിക്കുന്നെ, നിക്കാഹിന് ശേഷമുള്ള അസ്‌ലയുടെ ആദ്യപ്രതികരണം.

യൂട്യൂബ് വീഡിയോകളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് അസ്ല മാര്‍ലി എന്ന ഹില. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.അസ്ല ഇടുന്ന വീഡിയോകൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും അസ്ല വീഡിയോയിലൂടെ പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ ബ്രേക്ക്അപ്പിനെ കുറിച്ചുമെല്ലാം വിഡിയോയിൽ കാണിച്ചു. എന്നാൽ കുറച്ച് നാളുകൾക്കു മുൻപ് ആണ് അസ്ലയുടെ എൻഗേജ്മെന്റ് കഴിഞ്ഞത്.അംജീഷ് എന്നാണ് വരന്റെ പേര്.

എന്നാല്‍ വരന്‍ നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം.എന്നാൽ ഇദ്ദേഹം നാട്ടിൽ എത്തിയപ്പോൾ കാണാൻ പോയതുമെല്ലാം തന്നെ അസ്ല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.അതിന് ശേഷമുള്ള കല്യാണ ഒരുക്കങ്ങളും എല്ലാം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ നിക്കാഹ് കഴിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. നിക്കാഹിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് അസ്ലയും അംജീഷും.

അസ്ലയുടെ വാക്കുകളിലേക്ക്,അംജുക്ക എന്നെ ഹിലമോളെ എന്നാ വിളിക്കുന്നെ, നല്ലത് പോലെ ജീവിക്കണം. ഇപ്പോൾ നിക്കാഹ് ആണ് കഴിഞ്ഞത്. വൈകിട്ട് ആണ് ഫങ്ക്ഷൻ വെച്ചിരിക്കുന്നത്.അംജുക്ക ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയാൽ പിന്നെ നിർത്തില്ല. പുള്ളി ഫുൾ ഇംഗ്ലീഷ് എന്നോട് സംസാരിച്ച ശേഷം ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കാറേയില്ല.അംജുക്കക്ക് ഞാൻ യൂട്യൂബർ ആണെന്ന് പോലും അറിയില്ലായിരുന്നു. ഞാൻ ലിങ്ക് ഒക്കെ അയച്ചു കൊടുത്തിരുന്നു വീഡിയോകളുടെ. ഞങ്ങൾ പൊളിക്കാൻ പോകുവാ.

Scroll to Top