ഞാനും എന്റെ ബിഗ്‌ബോസും, ശ്രീകൃഷ്ണന്റെയും കുചേലന്റെയും ചിത്രം പങ്കുവെച്ച് അഖിൽ മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ ആണ് എത്തിയത്.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്. ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.ബിഗ്‌ബോസ് ഹൗസിലെ 80 ശതമാനം വോട്ടുകലും അഖിൽ മാരാരിന് ആണ് വന്നത്.

പ്രേക്ഷകരെ ഏറെ മുൻമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് സീസൺ 5.അഖിൽ മാരാരും റിനീഷയും ആണ് ടോപ് ടു ലിസ്റ്റിൽ ഉണ്ടയായിരുന്നത്.അവസാനം ലാലേട്ടൻ ബിഗ്ബോസ് വീട്ടിൽ എത്തിയാണ് ഇവരെ വേദിയിലേക്ക് കൊണ്ട് വന്നത്.എല്ലാവരെയും ടെൻഷനിൽ ആക്കിയ നിമിഷം. സെക്കന്റ്‌ റണ്ണർ അപ്പായി ജുനൈസ് ആണ് തിരഞ്ഞെടുക്കപെട്ടത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ്. പോസ്റ്റിൽ ശ്രീകൃഷ്ണന്റെയും കുച്ചേലന്റെയും ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഞാനും എന്റെ ബിഗ്‌ബോസും എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.ബിഗ്‌ബോസ് താരം അഖിൽ മാരാർ ജന്മനാടായ കൊട്ടാരക്കരയിൽ എത്തി.

ഇന്ന് വൈകുന്നേരതോടെയാണ് അദ്ദേഹം എറണാകുളത്തു നിന്നും കൊട്ടാരക്കരയിൽ എത്തിയത്.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് അഖിൽ മാരാരെ സ്വീകരിക്കാൻ എത്തിയത്.റോഡിൻറെ ഇരു വശങ്ങളിലും തിങ്ങികൂടിയ ജനങ്ങളെ തുറന്ന വാഹാനത്തിൽ എത്തിയാണ് അഖിൽ അഭിസംബോധന ചെയ്തത്.ബിഗ് ബോസ് കപ്പ് ഉയർത്തിപിടിച്ചാണ് താരം ആരാധകരെ നന്ദി അറിയിച്ചത്.

Scroll to Top