സ്വീകരണമൊക്കെ ഏറ്റുവാങ്ങി ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് കപ്പുയർത്തി മാരാർ.

ബിഗ്‌ബോസ് താരം അഖിൽ മാരാർ ജന്മനാടായ കൊട്ടാരക്കരയിൽ എത്തി.ഇന്ന് വൈകുന്നേരതോടെയാണ് അദ്ദേഹം എറണാകുളത്തു നിന്നും കൊട്ടാരക്കരയിൽ എത്തിയത്.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് അഖിൽ മാരാരെ സ്വീകരിക്കാൻ എത്തിയത്.റോഡിൻറെ ഇരു വശങ്ങളിലും തിങ്ങികൂടിയ ജനങ്ങളെ തുറന്ന വാഹാനത്തിൽ എത്തിയാണ് അഖിൽ അഭിസംബോധന ചെയ്തത്.ബിഗ് ബോസ് കപ്പ് ഉയർത്തിപിടിച്ചാണ് താരം ആരാധകരെ നന്ദി അറിയിച്ചത്.

അഖിലിനെ കാണാൻ അമ്മ എത്തുകയും അമ്മയുടെ കയ്യിലേക്ക് കപ്പ് നൽകുകയും ചെയ്തു.അതിന് ശേഷം ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് എത്തി. വീട്ടിൽ എത്തിയതും മക്കൾ ട്രോഫിയുമായി നിൽക്കുകയും ഒക്കെ ചെയ്തു.കൊച്ചി എയർപോർട്ടിൽ എത്തിയ അഖിൽ അവിടെ കാത്തിരുന്നത് വമ്പൻ വരവേൽപ്പ് ആണ്.നിരവധി പേരാണ് അഖിലിനെ കാത്ത് എയർപോർട്ടിൽ നിന്നത്. ആർപ്പ് വിളികളും ഒക്കെ ആയി ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായി. വളരെ പെട്ടെന്ന് തന്നെ മാരാരെ വിളിച്ചു കൊണ്ട് പോകുകയായിരുന്നു.

കപ്പ് ഉയർത്തി എല്ലാവരെയും കാണിക്കുകയും ചെയ്തു.എയർപോർട്ടിൽ നിന്ന് അഖിൽ നേരെ പോയത് നടൻ ജോജു ജോർജിനെ കാണാനാണ്. ജോജുവും അഖിലും ഒന്നിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു.

video

Scroll to Top