‘ജയിലറി’ലെ മാത്യൂസ് അതിഗംഭീരം എന്ന് അഖിൽ മാരാർ ; മറുപടിയുമായി ലാലേട്ടൻ

രജനികാന്തിനെ നായകനാക്കി നെൽസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനിയുടെ മുത്തുവേൽ പാണ്ഡ്യനും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.തലൈവരുടെ വിളയാട്ടം പ്രശംസനീയമായി.രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ആയിരുന്നു വിനായകൻ എത്തിയത്. വർമ്മ എന്ന വില്ലനായി മാസ് പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരിക്കുന്നത്.

തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ഈ വേഷവും അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ അറിയിച്ച് അഖിൽ മാരാർ അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.

സിനിമയിലെ മോഹൻലാലിന്റെ വേഷം അതിഗംഭീരമായെന്നും അത്യുഗ്രൻ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിനു ലഭിക്കുന്നതെന്നുമാണ് അഖിൽ മാരാർ അദ്ദേഹത്തെ അറിയിച്ചത്. ‘പ്രണാമം’ എന്നായിരുന്നു അഖിലിന്റെ മേസേജിന് മോഹൻലാലിന്റെ മറുപടി.അഖിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം;

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്…ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ..മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു ..അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും..ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..

അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ…അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ് ..Love you ലാലേട്ടാ

Scroll to Top