നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ആണ് കടന്ന്കയറിയത്, ഗോസിപ്പുകളോട് പ്രതികരിച്ച് വിശാൽ.

സോഷ്യൽ മീഡിയയിൽ തമിഴ് നടൻ വിശാലും ലക്ഷ്മി മേനോനും തമ്മിൽ വിവാഹിതർ ആകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതേപ്പറ്റി ആദ്യമൊന്നും താരങ്ങൾ പ്രതികരിച്ചില്ല. എന്നാൽ ഇപ്പോഴിതാ ഇതിനുള്ള വ്യക്തമായ മറുപടി നൽകുകയാണ് വിശാൽ. ട്വിറ്റെറിലൂടെയാണ് പോസ്റ്റ്‌ ചെയ്തത്. ഇത് വെറും കഥ മാത്രമാണ് എന്നും ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ആണ് കടന്നു കയറുന്നത് എന്നും താരം കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

സാധാരണ ഞാൻ ഇത്തരം വ്യാജ വാര്‍ത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാൻ വിവാഹം കഴിക്കുന്ന എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്. 

നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിലാണ് കടന്നുകയറിയത്. ഭാവിയിൽ ഞാൻ ഏത് വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.

Scroll to Top