‘അഖിലേട്ടൻ എന്റെ ട്രോഫികൾക്കൊപ്പം’; നാദിറയുടെ വീട്ടിലെത്തി അഖിൽ മാരാർ !! ഫോട്ടോ

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നാദിറ മെഹ്റിൻ. ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മുൻപ് പലരും ബി​ഗ് ബോസിൽ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം ഏറെ ആക്ടീവ് ആയിട്ടുള്ള ​ഗെയിമർ ആയിരുന്നു നാദിറ. ഒപ്പം കുടുംബം നാദിറയെ അം​ഗീകരിച്ചതും വലിയൊരു കാര്യമായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഫിനാലെയിലേക്ക് എത്തിയ നാദിറ പക്ഷേ, പണപ്പെട്ടിയും എടുത്തായിരുന്നു ഷോയിൽ നിന്നും പോയത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു പണപ്പെട്ടി ഒരാൾ എടുക്കുന്നത്.

എന്തിന് ഇതെടുത്തു എന്ന് പലരും വിമർശിച്ചെങ്കിലും അതാണ് ശരിയെന്ന് തനിക്ക് തോന്നിയെന്ന് നാദിറ പറഞ്ഞിരുന്നു.ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയത്.ഇപ്പോഴിതാ ബിഗ്ബോസ് വിജയി അഖില്‍ മാരാര്‍ നാദിറയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരിക്കുന്നു.അഖില്‍ മാരാരും നാദിറയും നാദിറയുടെ ഉപ്പയും ഉമ്മയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം നാദിറ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഖിലേട്ടനും എന്‍റെ കുടുംബത്തിനൊപ്പമുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍‌ എന്നാണ് ചിത്രത്തിന് നാദിറ നല്‍കിയ തലക്കെട്ട്.

അഖിൽ മാരാരും ചിത്രം പങ്കുവെച്ചിട്ടുണ്ട് .നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.”പുറത്തൊക്കെ ആളുകൾ തിരിച്ചറിയുന്നുണ്ട്. ഷോയിലെ എന്‍റെ ഓരോ നിമിഷവും വീട്ടുകാർ എൻജോയ് ചെയ്തിരുന്നു. നാദിറയുടെ വാപ്പായല്ലേ എന്ന് ചോദിച്ചവരോട് അതെ മോൾക്ക് വോട്ട് ചെയ്യണം എന്നൊക്കെ വാപ്പ പറഞ്ഞെന്നറിഞ്ഞു. എന്തിനാ പണപ്പെട്ടി എടുത്തതെന്ന് വാപ്പ ചോദിച്ചു.

നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഒക്കെ നിൽക്കാമായിരുന്നല്ലോ പിന്നെതിനാണ് പോന്നത്. പണമല്ലല്ലോ ആ വേദിയല്ലേ നമുക്ക് ആവശ്യം എന്നൊക്കെയാണ് വാപ്പ എന്നോട് ചോദിച്ചത്. വാപ്പാക്ക് ഈ ഗെയിമിനെ കുറിച്ച് വലിയ അറിവില്ല. ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. വാപ്പയ്ക്ക് അത് മനസിലായി”, എന്ന് നാദിറ അഭിമുഖത്തിൽ പറഞ്ഞു.

Scroll to Top