ഇനി തിരിച്ച് പോകില്ല ; പഴയ ‘അനുശ്രീ’യിലേക്ക് എത്തിയ സന്തോഷ വാർത്തയുമായി താരം !! വിഡിയോ

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വിഡിയോയാണ്.പച്ച സാരിയിൽ സുന്ദരിയായുള്ള വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.ബാക്ക് ടു അനുശ്രീ മോഡ് ; ഇനി ഒരു തിരിച്ച് പോകില്ല ;കളർഫുൾ ഇൻസ്റ്റാഗ്രാം കുടുംബത്തിലേക്ക് തിരികെ എത്തുന്നു,എന്നാണ് വീഡിയോക്ക് ഒപ്പം താരം കുറിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നെന്ന് താരം കുറിച്ചിരുന്നു.കാരണം വ്യ്കതമാക്കിയിരുന്നില്ല ..ഭയത്തിന്റെയും കണ്ണുനീരിന്റെയും ദിനങ്ങളാണ് കടന്നു പോയതെന്നും പുതിയ തുടക്കത്തിനുള്ള സമയമാണിതെന്നും അനുശ്രീ കുറിച്ചിരുന്നു.”ആകെ തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്‌ചയായിരുന്നു അത്. ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. അത് പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പാണ്.

അതിനാൽ മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. കാരണം എനിക്ക് ആഘോഷിക്കാൻ ഒരു ലോകം… സ്നേഹിക്കാൻ ഒരു കുടുംബം… പിന്തുണയ്ക്കാൻ സുഹൃത്തുക്കൾ.. ഒപ്പം മനോഹരമായ ജീവിതം മുന്നോട്ട്.. അതിനാൽ ഞാൻ ഈ സങ്കടത്തിലേക്ക് തിരിഞ്ഞുനോക്കില്ല ഇനി !! ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു”, എന്നാണ് അനുശ്രീ കുറിച്ചത്. നിരവധി പേരാണ് കാരണം തിരക്കി എത്തിയത്.]

Scroll to Top