എൻ്റെ പേരിലെ ജാതിയുടെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ; വിമർശനങ്ങളോട് പ്രതികരിച്ച് അഖിൽ മാരാർ

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ ആണ് എത്തിയത്.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്. ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.ബിഗ്‌ബോസ് ഹൗസിലെ 80 ശതമാനം വോട്ടുകലും അഖിൽ മാരാരിന് ആണ് വന്നത്.പ്രേക്ഷകരെ ഏറെ മുൻമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് സീസൺ 5.അഖിൽ മാരാരും റിനീഷയും ആണ് ടോപ് ടു ലിസ്റ്റിൽ ഉണ്ടയായിരുന്നത്.

അവസാനം ലാലേട്ടൻ ബിഗ്ബോസ് വീട്ടിൽ എത്തിയാണ് ഇവരെ വേദിയിലേക്ക് കൊണ്ട് വന്നത്.എല്ലാവരെയും ടെൻഷനിൽ ആക്കിയ നിമിഷം. സെക്കന്റ്‌ റണ്ണർ അപ്പായി ജുനൈസ് ആണ് തിരഞ്ഞെടുക്കപെട്ടത്.താരം തിരക്കിലാണ് ഇപ്പോൾ. സ്വീകരണണങ്ങളും ഇന്റർവ്യുവുകളും കൊണ്ട് തിരക്കിലാണ്. അതെല്ലാം തന്നെ വൈറൽ ആകുകയും ചെയുന്നുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഖിൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്. ഒരു പ്രമുഖ വാർത്ത ചാനലിൽ പ്രോഗ്രാമിൽ വിമർശിച്ചതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അഖിൽ മാരാരുടെ ഉള്ളിലെ ജാതിയാണ് ആ പേരെന്നായിരുന്നു ആ പ്രോഗ്രാമിൽ വിമർശിച്ച് പറഞ്ഞതാണ്. അഖിൽ മാരാരുടെ കുറിപ്പിന്റെ പൂർണരൂപം :

“എന്റെ പേരിലെ ജാതി എന്നിലെ സവർണ്ണമനോഭാവ സൃഷ്ടിയാണെന്നും ഞാൻ അതിന്റെ പ്രിവിലേജ് കൊണ്ടുനടക്കുന്ന ആളാണെന്നും പറഞ്ഞു മീഡിയ വണിന്റെ ഒരു ചർച്ച എന്റെ ശ്രദ്ധയിൽപെട്ടു. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന മൂന്ന് വിഷജന്തുക്കളുടെ ശർദിലായി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ.എന്റെ അസാന്നിദ്ധ്യത്തിൽ എന്നെക്കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിന്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം.

മാരാരെ അളക്കാനുള്ള ടേപ്പ് ഈ മൂന്ന് എന്നതിന്റെ കൈയിലുമില്ല. അതുകൊണ്ട് ഫോക്കസ് ഔട്ടിൽനിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ. ഒന്ന്, സവർണ്ണ ഫാസിസ്റ്റായ ഞാൻ മൂന്ന് വർഷം താമസിച്ച ദളിത് കോളനി.രണ്ട്, കോട്ടാത്തലയിൽ എൻ.എസ്.എസും കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്രഭൂമി കേസിൽ ഞാൻ ആർക്ക് ഒപ്പം നിന്നുവെന്ന് തിരക്കുക. മൂന്ന്, ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതനായി മൽസരിക്കാനുള്ള കാരണം അന്വോഷിക്കുക.. അല്ല ഞാൻ ഇത് ആരോടാ പറയുന്നത് വ ളിക്ക് വിളി കേൾക്കുന്ന ഈ 3 പേരോടോ..”,-അഖിൽ കുറിച്ചു.

Scroll to Top