പേർളിയുടെ കുഞ്ഞ് വയറിൽ ചുംബിച്ച് ശ്രീനിഷും നിളയും ; സന്തോഷ വാർത്തയ്ക്ക് ആശംസയുമായി ആരാധകർ !!ഫോട്ടോ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേർളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേർളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ പേർളി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ഏറെ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് പേർളി. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്നതാണ് അത്.താൻ രണ്ടാമതും ഗർഭിണിയായ വിവരമാണ് പേർളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.നേരത്തെ തന്നെ പേർളി വീണ്ടും ഗർഭിണിയാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്.

‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ’ എന്നാണ് ആ വാചകം. “മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം”. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.നിരവധി പേരാണ് പേർളിയുടെ ഇ പോസ്റ്റിന് താഴെ ആശംസയുമായി എത്തുന്നത്.

ഇപ്പോഴിതാ ഗർഭിണയാണെന്ന വാർത്തയ്ക്ക് പിന്നാലെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പേർളി.പേർളിയുടെ വയറിൽ ചുംബിക്കുന്ന ശ്രീനിഷിനെയും നിലയെയും ആണ് ഫോട്ടോയിൽ.സെറ്റ് സാരിയിൽ ചിരിയോടെ നിൽക്കുന്ന പേർളിയ്ക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്.

Scroll to Top