ആലപ്പുഴയെ ഇളക്കി മറിച്ച് ഹണിറോസും ഭാവനയും പിഷാരടിയും : വൈറൽ വീഡിയോ.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഒരു ബോട്ടിക് ഉത്‌ഘാടനത്തിന് എത്തിയപ്പോൾ എടുത്ത താരങ്ങളുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. ഇഹ ഡിസൈൻസ് എന്ന പേരിൽ തുടങ്ങിയ ബോട്ടിക് ഉത്ഘാടനത്തിനായി എത്തിയത് ഭാവന, ഹണി റോസ്, പിഷാരടി എന്നിവർ ആണ്.ഇവർ മൂന്ന് പേരും ചേർന്നാണ് ഉത്ഘാടനം ചെയ്തത്. ഇവരെ കാണാനായി നിരവധി പേരാണ് എത്തിയത്. ഹണിറോസ് കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി എത്തിയതോടെ ആരാധകരും ഏറെ സന്തോഷത്തിലായി. ഭാവന ഒരു കിടിലൻ സൽവാറിൽ ആണ് ഉള്ളത്.പതിവ് പോലെ പിഷാരടിയുടെ കോമഡി വേദിയെ ഉണർത്തി. ഇതിന്റെയെല്ലാം വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top