പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ഹൃദയാസ്തംഭനത്തെ തുടർന്ന്.

പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രനൻ അന്തരിച്ചു. അന്ത്യം ദുബായ് ആശുപത്രിയിൽ വെച്ച്. ഹൃദയസ്തംഭനത്തെ തുടർന്ന് ആണ് ഇദ്ദേഹം അന്ധരിച്ചത്.സംസ്കാരം വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബൽ അലിയിലെ ശ്മ ശാനത്തിൽ.എൻപത് വയസ് ആയിരുന്ന ഇദ്ദേഹത്തിന് ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞു എന്നിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല.പെട്ടെന്ന് ആണ് ഹൃദയസ്തംഭനം ഉണ്ടായത്.ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Scroll to Top