ലോകത്തിലെ ഏറ്റവും നല്ല ഡാഡിയ്ക്ക്, പ്രിഥ്വിരാജിന് കത്തെഴുതി മകൾ അലംകൃത.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോൾ സുപ്രിയ പങ്കുവെച്ചത് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മകൾ അല്ലി അച്ഛൻ പ്രിഥ്വിരാജിന് വേണ്ടി എഴുതിയ കത്താണ് വൈറൽ ആകുന്നത്. അല്ലി കത്തിൽ കുറിച്ചത് ഇങ്ങനെ,ഹായ് ഡാഡി, എന്നു പറഞ്ഞാണ് കത്ത് തുടങ്ങിയിരിക്കുന്നത്. ഡാഡിയ്ക്ക് സ്വർഗത്തിൽ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി യെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിൽ ഉണ്ടാകും അത് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ?

അവരെ കണ്ടാൽ അവരോടു എന്നെ കുറിച്ച് പറയണേ. എനിക്കറിയാം എന്റെ ചെറിയ കുരുത്തക്കേടൊക്കെ ഡാഡി കാണുന്നുണ്ടെന്ന്. ഞാൻ കളിക്കുമ്പോൾ ഡാഡി സന്തോഷത്തോടെ ചിരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഇനിയും ഞാൻ കുറെ കുറെ കത്തുകൾ ഡാഡിക്ക് എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, പിന്നെ ഞാൻ മറന്നു, എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട് ഡാഡിക്കു വേണ്ടി, ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top