വുമൺ ഡേ സ്പെഷ്യലിന് ഇതിലും നല്ല കൊടുക്കാൻ പറ്റിയ ചിത്രങ്ങൾ വേറെ ഉണ്ടാകില്ല : വൈറൽ ഫോട്ടോസ്.

Women’s Day Concept Photo Story.അവളെ പോലെ അവൾ മാത്രമേ ഉള്ളു..ക ത്തുന്ന കനലാകാനും, പ്രക്ഷുബ്ദമായ് ആഞ്ഞടിക്കുന്ന തിരകളാകാനും, ആർത്തു പെയ്യുന്ന പേമാരിയാകാനും അവൾക്കു മാത്രമേ കഴിയുകയുള്ളു.. കാരണം അവളിലെ തീ യാണ്,അവളിലെ കരുത്ത്..ഇന്നലകളിലെ ബലഹീനതകൾ ഇന്നത്തെ കരുത്തായി മാറുമ്പോൾ, ഇന്നലെകളിലെ പരിഹാസങ്ങൾ ഇന്നത്തെ അനുമോദനങ്ങളായി മാറുമ്പോൾ, അവളിലെ അവളെ അവൾ സ്വയം രൂപപ്പെടുത്തുകയായിരുന്നു.

നാളെയുടെ പുത്തൻ പ്രഭാതത്തിലെ കത്തുന്ന പൊൻ കതിരുകളാകാൻ.. എരിവെയിലിൽ മങ്ങാത്ത തണലാകാൻ.ഭരണവർഗത്തിന്റെയും അധികാരകോയ്മരങ്ങളുടെയും മുഖത്തുനോക്കി സത്യം വിളിച്ചു പറയാനുള്ള ധൈര്യവും തന്റേടവുമുള്ള വനിതകൾ കുടുംബത്തിന്റെ നാലു ചുവരുകൾക്കിപ്പുറം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ,

അവളിലെ കാര്യക്ഷമതയും, കർത്തവ്യബോധവും മാത്രമല്ല, ധൈര്യവും ചെറുത്തുനിൽപ്പും അതിജീവനവും സമൂഹത്തിനു മുന്നിൽ സ്വയം ജീവിച്ചു കാട്ടുകയാണവൾ..Concept & Direction of Photography
Arun Raj R Nair Cast : Sruthi Js Jomon George Caption : Anargha Sanalkumar.Special Thanks : Bipin Bips Selva Chikku Vivina Vithura

FACEBOOK POST

Scroll to Top