നല്ല മനുഷ്യർക്ക് ഒപ്പം അമ്മയുടെ പിറന്നാൾ ദിനത്തിൽ ബാലിയിലെ കുന്നിൽ മരം നട്ട് അമല പോൾ.

സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ . നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു.തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.പോസ്റ്റിൽ തന്റെ അമ്മയ്ക്ക് വേണ്ടിയുള്ള ഒരു പിറന്നാൾ സമ്മാനം ആണ് കാണിക്കുന്നത്. അമ്മയ്ക്ക് ഇഷ്ടമായ മഗോയ്സ്റ്റ് ചെടിയുടെ തൈമരം ബാലിയുടെ കുന്നിൻ ചെരുവുകളിൽ വെക്കുകയാണ് താരം.മരം കുഴിച്ച് വെക്കുന്നതും കൂടെ ഉള്ളത് കുറച്ച് നല്ല മനുഷ്യർ ആണെന്ന് പറയുന്നു. കൂടാതെ അമ്മയ്ക്ക് വിഷ് ചെയുകയും ഇപ്പോൾ അമ്മയുടെ കൂടെ ഇല്ലാത്തതിന്റെ വിഷമവും താരം പങ്ക് വെക്കുന്നു. വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top