ചുമയും വയർവേദനയും ബാല ആശുപത്രി ഐസുയുവിൽ, കരൾരോഗ ചികിത്സയിൽ താരം.

മലയാള സിനിമ താരം ബാല ചുമയും വയർവേദനയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി. നിലവിൽ ഇപ്പോൾ ബാല ഐസുയുവിൽ ആണ്.ആരോഗ്യനില തൃപ്തികരമാണ് ഇപ്പോൾ. അതുപോലെ തന്നെ കരൾരോഗ ചികിത്സയിൽ കഴിയുകയാണ് ബാല. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതാണ്.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.കരൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.കഴിഞ്ഞ ആഴ്ചയും കരൾ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു.

Scroll to Top