വിജയ്ക്ക് നല്ലൊരു വ്യക്തിത്വമുണ്ട്,ദമ്പതികൾക്ക് ഒരുപാട് നല്ല കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ,മുൻഭർത്താവിന് മംഗളാശംസകൾ നൽകി അമലപോൾ.

മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ താരമാണ് അമലപോൾ.നീലതാമര എന്ന സിനിമയിലൂടെ സഹനടിയായി ആണ് അമലയുടെ സിനിമയിലേക്കുള്ള തുടക്കം.റൺ ബേബി റൺ,ഒരു ഇന്ത്യൻ പ്രണയകഥ,ഇയ്യോബിന്റെ പുസ്തകം,റോമിയോ ആൻഡ് ജൂലിയറ്റ്,ലൈലാ ഓ ലൈല തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ തമിഴ് തെലുങ്ക സിനിമകളിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.ഇപ്പോഴിതാ മുൻഭർത്താവ് വിജയ്ക്ക് വിവാഹാശംസകൾ നേർന്ന് വരുകയാണ് താരം.വിജയ് തമിഴ് ഡയറക്ടർ ആയിരുന്നു.ഇരുവരുടെയും വിവാഹം
പ്രണയ വിവാഹമായിരുന്നു.

ജൂൺ 12 നാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചനഹർജി സമർപ്പിക്കുകയും ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. 2019 ജൂലൈ 11നായിരുന്നു വിജയ്‌യും ചെന്നൈ സ്വദേശി ഡോക്ടറുമായ ഐശ്വര്യയുമായുള്ള വിവാഹം നടന്നത്. ഈ സാഹചര്യത്തിൽ തന്റെ പുതിയ ചിത്രമായ ചിത്രം ‘ആടൈ’യുടെ പ്രചാരണ പരിപാടിക്കിടയിലാണ് മുൻ ഭർത്താവിനെക്കുറിച്ച് അമല പോൾ സംസാരിക്കാനിടയായത്.

”വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമൻ. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹത്തിന്റെ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ.” വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം എനിക്ക് സിനിമയിൽ വേഷങ്ങൾ കുറയുമെന്ന് ഭയപ്പെട്ടിരുന്നു. വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കിൽ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളിൽ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു. ഇപ്പോൾ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ലെന്നും അമല പോൾ പറയുന്നു.