മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ‘ഭീഷ്‍മ പര്‍വം’ ചിത്രീകരിച്ചത്; മൊബൈലില്‍ പകര്‍ത്തരുത്, അഭ്യര്‍ഥനയുമായി അമല്‍ നീരദ്

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്ന് റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്.

ഇപ്പോഴിതാ ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അമല്‍ നീരദ്.മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നുവെന്നും അമല്‍ നീരദ് കുറിച്ചു . തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പറയുന്നു.

പ്രതീക്ഷ. പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍.

വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനെ ഓർമിപ്പിക്കുന്ന, ആ കഥാപാത്രം കടന്നു പോകുന്ന സാഹചര്യങ്ങളോട് സാമ്യമുള്ള സാഹചര്യങ്ങളിൽ ചെന്ന് പെടുന്ന മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെയും അദ്ദേഹത്തിന്റെ വലിയ കൂട്ടുകുടുംബത്തിനെയും കഥയാണ് ഈ ചിത്രം പറയുന്നത്. 1980 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം കുടുംബത്തിലെ ചതി, വഞ്ചന, പ്രതികാരം എന്നിവയെല്ലാമാണ് പ്രധാനമായും നമ്മുടെ മുന്നിലെത്തിക്കുന്നതു.

Scroll to Top