അംബാനി ലണ്ടനിലേക്ക് താമസം മാറി, ബംഗ്ലാവിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും.

രാജ്യത്തെ പണക്കാരുടെ പട്ടികയിൽ ഒന്നാമത് സ്ഥാനം പിടിച്ച വ്യകതിയാണ് മുകേഷ് അംബാനി. അംബാനിയുടെ വിശേഷങ്ങളും എല്ലാം തന്നെ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് അംബാനിയുടെ പുതിയ ബംഗ്ലാവിനെ കുറിച്ചാണ്. മുംബൈയിൽ ആയിരുന്നു ഇവരുടെ താമസം. അംബാനിയും കുടുംബവും താമസിച്ചിരുന്ന മുംബൈയിലെ കെട്ടിടം കുത്തനെയുള്ളതാണ് . ഇതിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാൻ ഇവർ ആഗ്രഹിക്കുന്നുവെന്ന് അംബാനി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ലണ്ടനിലേക്കാണ് മാറിയത് അവിടുത്തെ ബംഗ്ലാവിന്റെ വിലയും സൗകര്യങ്ങളുമാണ് എല്ലാവരെയും കണ്ണഞ്ചിപ്പിക്കുന്നത്.ലണ്ടനിലെ സ്റ്റോക് പാർക്കിലാണ് ആഡംബര ബംഗ്ലാവ്. ഇനിയങ്ങോട്ട് മുംബൈയിലും ലണ്ടനിലും മാറി മാറിയാകും അംബാനിയും കുടുംബവും താമസിക്കുക എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട്.സ്റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മൂന്നൂറ് ഏക്കലാണ് വിസ്തൃതിയുള്ള ബംഗ്ലാവ്. ഇത് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയത് . 592 കോടി രൂപയാണ് വില. കോവിഡ് മഹാമാരിയാണ് അംബാനിയെയും കുടുംബത്തെയും ലണ്ടനിലേക്ക് താമസം മാറാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

Scroll to Top