ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം ; അമ്പിളി ദേവി !! വിഡിയോ

മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ രംഗത്ത് ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോ ചിതരായി.

പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.ആദിത്യനുമായുള്ള വിവാഹ മോചനവും എല്ലാം തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു.ഇപ്പോഴിത താരം പങ്കുവെച്ച പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂത്തമകൻ അപ്പു എന്ന അമർനാഥിനെ കുറിച്ചാണ് അമ്പിളി വീഡിയോയിൽ പറയുന്നത്.

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം എന്ന് പറഞ്ഞു കൊണ്ടാണ് അമ്പിളി വീഡിയോ ആരംഭിച്ചിരിക്കുന്നത്. ജനുവരി 30 മൂത്തമകൻ അപ്പുവിന്റെ പിറന്നാൾ ആയിരുന്നു. ” ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30 എന്നാണ് അമ്പിളി ദേവി പറയുന്നത്. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യില്‍ കിട്ടിയ ദിവസം.

വര്‍ഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. അപ്പുക്കുട്ടന്റെ പിറന്നാള്‍ പ്രമാണിച്ച് എന്ത് വീഡിയോ ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഇതേക്കുറിച്ച് ചിന്തിച്ചത്. അപ്പുമോന്‍ പറഞ്ഞ ഐഡിയയാണ് ഇതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.അപ്പുവിന് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

Scroll to Top