ഈ മഴയ്ക്ക് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും ; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അമേയ !!!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ്’ഇപ്പോൾ സോഷ്യൽ’മീഡിയയിൽ വൈറലാകുന്നത്.

ഈ മഴയ്ക്ക് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും. അത്പോലെയാണ് ലൈഫിലെ ഓരോ പ്രശ്നങ്ങളും. ഓരോ വീഴ്ചയ്ക്ക് ശേഷവും ഒരുയർചയുണ്ടാകും. അതിനെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കഴിഞ്ഞുപോയ കാലത്തെ വേദനകളെ ഈ മഴ കഴുകികളയട്ടെ- ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചു.

Scroll to Top