ഐപിഎല്ലിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ധോണിയും കുടുംബവും

ഐപിഎല്ലിൽ ചെന്നൈയ് സൂപ്പർ കിങ്സിന്റെ മിന്നും പ്രകടനത്തിൽ ആരാധകർ എല്ലാവരും അതീവ സന്തോഷത്തിലാണ്. കഴിഞ്ഞ വർഷത്തെ കളിയിൽ നിരാശരായി ഇരുന്നവർക്ക് സന്തോഷിക്കാൻ ഇട നൽകിയ മത്സരം ആയിരുന്നു. ആ വിജയത്തിൽ ധോണിയും കൂട്ടരും ആഘോഷിക്കുന്നതിനിടയിൽ മറ്റൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ്.ആരാധകരുടെ തല ധോണി വീണ്ടും ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷി രണ്ടാമതും ഗ ർഭിണിയാണ് എന്ന വിവരം ഐപിഎൽ ആഘോഷത്തിനിടെ പുറത്തു വിട്ടത് സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക ആണ് എന്ന് ദേശീയ ക്രിക്കറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ധോണിയുടെ അടുത്ത സുഹൃത്തും ചെന്നൈ സൂപ്പർ കിങ്സിൽ ആദ്യ സീസണിൽ മുതൽ കളിക്കുന്ന താരവുമാണ് റെയ്ന. ഇത്തവണ ഐപിഎൽ ഫൈനൽ കഴിഞ്ഞു സാക്ഷിയും മകൾ സിവയും ധോണിയെ കെട്ടിപിടിക്കുന്ന ചിത്രവും വൈറലായി മാറിയിരുന്നു. 2010 ജൂലൈയിൽ ആണ് ധോണി സാക്ഷിയെ വിവാഹം ചെയ്തത്. അഞ്ചു വർഷത്തിന് ശേഷമാണു ഈ ദമ്പതികൾക്ക് സിവ എന്ന കുഞ്ഞു ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സിവ ധോണി, മലയാളം പറയുന്ന വീഡിയോകൾ പല തവണ വൈറലായിട്ടുണ്ട്. 2020 ഓഗസ്റ്റ് 15 നാണ് എം‌എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Scroll to Top