അമ്മ മീറ്റിങ്ങിൽ മറ്റ് താരങ്ങൾക്ക് ഒപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിലത്തിരുന്ന് മമ്മൂട്ടി.

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറൽ ബോഡിമീറ്റിങ്ങിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് മറ്റ് താരങ്ങൾക്ക് ഒപ്പം മമ്മൂട്ടിയും നിലത്തിരുന്ന് ഫോട്ടോസ് എടുക്കുന്നതാണ്. മമ്മൂട്ടി ചുള്ളൻ ചെക്കൻ ആയിട്ടാണ് മീറ്റിങ്ങിൽ എത്തിയത്. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷർട്ടിൽ എംബ്രോയ്ഡറി വർക്ക് ഉണ്ട്. വൈറ്റ് പാൻറ്‌സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്.

അതിന്റെ ഫോട്ടോസും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു.മമ്മൂട്ടിക്കൊപ്പം മഞ്ജു വാരിയരും മനോജ് കെ. ജയനും ഒപ്പമുണ്ട്.കഴിഞ്ഞ യോഗത്തിലും മമ്മൂട്ടി മറ്റ് താരങ്ങൾക്ക് ഒപ്പം താഴെ ആണ് ഇരുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ വൈറൽ ആയിരുന്നു.ഞായറാഴ്ച കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് മീറ്റിങ് നടന്നത്. യോഗത്തിൽ 290 അംഗങ്ങൾ ആണ് പങ്കെടുത്തത്.സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്. എൺപതിലധികം അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിരുന്നു.

ശ്രീനാഥ്‌ ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണനക്കെടുക്കുവാനും തീരുമാനിച്ചു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. ‘അമ്മ’യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ, മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.

Scroll to Top