‘പപ്പുമാരും രതിചേച്ചിമാരും’, ഒരു ഫ്രെയിമിൽ ;വൈറൽ ഫോട്ടോ

മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് 1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം രതിനിര്‍വേദം. ജയഭാരതി രതി ചേച്ചിയായും കൃഷ്ണ ചന്ദ്രന്‍ പപ്പുവുമായി എത്തിയ ചിത്രം അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.2011 ല്‍ മറ്റൊരു രതിനിര്‍വേദവും മലയാളത്തില്‍ എത്തി. ഭരതന്‍- പത്മരാജന്‍ ചിത്രത്തിന്‍റെ റീമേക്ക് അതേപേരില്‍ ഒരുക്കിയത് ടി കെ രാജീവ്‍കുമാര്‍ ആയിരുന്നു. ശ്വേത മേനോനും ശ്രീജിത്ത് വിജയിയുമാണ് യഥാക്രമം ജയഭാരതിയുടെയും കൃഷ്ണചന്ദ്രന്‍റെയും കഥാപാത്രങ്ങളെ റീമേക്കില്‍ അവതരിപ്പിച്ചത്.

താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം പല തലമുറയില്‍ പെട്ട ഈ നാല് താരങ്ങളുടെയും അപൂര്‍വ്വ സംഗമവേദിയായി. ജയഭാരതി, കൃഷ്ണചന്ദ്രന്‍, ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമില്‍ എത്തിയത്. കൃഷ്ണചന്ദ്രനാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. പഴയതും പുതിയതുമായ പതിപ്പുകള്‍ ഒറ്റ ഫ്രെയിമില്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.33 വര്‍ഷത്തിനു ശേഷം വരുന്ന റീമേക്ക് എന്ന നിലയില്‍ ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടാക്കിയ ചിത്രമാണ്. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Scroll to Top