അമ്മ റിഹേഴ്സൽ വേദിയിൽ സാന്നിധ്യമായി പ്രാചി, കണ്ടതിൽ സന്തോഷമെന്ന് ആരാധകർ.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ഉത്തേരന്ത്യന്‍ സുന്ദരിയാണ് പ്രാചി തെഹ്ലന്‍. കേരളത്തിലത്തിയത് മുതല്‍ പ്രാചിയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നല്ല പൊക്കമുള്ള നടി സിനിമ നടിയാവുന്നതിന് മുന്‍പ് കായികതാരമായിരുന്നു.2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന പ്രാചിയും രോഹിതും 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്.

ആഗസ്റ്റ് ഏഴിന് ഡല്‍ഹിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടക്കുന്നത്. ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമാണ് രോഹിത് സരോഹ. പ്രാചിയും പഠിച്ച് വളര്‍ന്നതെല്ലാം ഡല്‍ഹിയിലായിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

ഇപ്പോഴിത താരം താരസംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന എന്റർടൈൻമെൻറ് അവാർഡ്സ് 2023-ൽ ഒരു ഭാഗമാവുകയാണ്. പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ് ഇപ്പോൾ.താരങ്ങൾ ഡാൻസും പാട്ടും ഒക്കെയായി ആഘോഷിക്കുകയാണ്.മമ്മൂട്ടി, ഇടവേള ബാബു തുടങ്ങിയവർ ചേർന്ന് തിരികൊളുത്തി.

അവിടെ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്.ബിജു മേനോൻ, സിദ്ധിഖ്, അനു സിത്താര, ജോജു ജോർജ്, ജോമോൾ, ഹണി റോസ്, ലക്ഷ്മി ഗോപാല സ്വാമി, ധന്യ മേരി തുടങ്ങിയ താരങ്ങൾക്ക് ഒപ്പമുള്ള ഫോട്ടോസും പ്രാചി പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top