സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ സിതാര കൃഷ്ണകുമാർ

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായിക ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന വ്യക്തികൂടിയാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സിദ്ദുവായി സിത്താര എന്ന ഗായിക മാറുന്നത്.

കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ,ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്.അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ് വൈറൽ ആകുന്നത്. ഓഫ്‌ വൈറ്റ് ഗോൾഡൻ ഡിസൈൻ വരുന്ന ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. ഓണത്തെ വരവേൽക്കാൻ ഉള്ള തിരക്കിലാണ് താരം.സ്റ്റോറീസ് ബൈ അഭിൻ ഫോട്ടോകാരൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top