ദുബായ് മണ്ണിൽ അമൃതയെ ചേർത്ത് നിർത്തി ലിപ് ലോക് നൽകി ഗോപി സുന്ദർ, വിമർശകന്റെ വായടപ്പിച്ച് താരം.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.ഇരുവരും ഇപ്പോൾ ദുബായ് യിൽ ആണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഗോപി പങ്കുവെച്ച വീഡിയോ ആണ്.അമൃതയുമായി പ്രണയാർദ്രമായി നടക്കുന്നതും അമൃതയെ ലിപ് ലോക് ചെയ്യുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്. അതിൽ ഒരാൾക്കു കമ്മെന്റിനുള്ള മറുപടിയും ഗോപി കൊടുത്തു.വിവാഹം കഴിക്കാതെ ഇങ്ങനെ നടക്കുന്നത് മോശമല്ലേ, മാതാപിതാക്കൾ കാണില്ലേ. കല്യാണം കഴിച്ചാൽ എന്താ. എങ്ങനെയൊക്കെ നടന്നത് കൊണ്ടാകും ഡിവോഴ്സ് ആയത് അല്ലെ എന്നായിരുന്നു കമ്മെന്റ്. എന്നാൽ ഗോപി മറുപടി നൽകിയത് ഇങ്ങനെ,ഇങ്ങനെ ചിന്തിക്കുന്നത് നിർത്തൂ, വിശ്രമിക്കൂ എന്നിട്ട് സ്വന്തം കാര്യം നോക്കൂ.നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.

Scroll to Top