ഫ്രെഷ് ഓറഞ്ച് ജ്യൂസാണ് ഇഷ്ട പാനീയം ; ഓറഞ്ചിൽ സ്റ്റൈലിഷ് ലുക്കിൽ അഹാന !! വൈറൽ ഫോട്ടോസ്

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല.

അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്.അഹാന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചത്.

ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. ഫ്രെഷ് ഓറഞ്ച് ജ്യൂസാണ് തന്‍റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനോടെ ആണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ.അഫ്ഷീന്‍ ഷാജഹാന്‍ ആണ് സ്റ്റൈലിസ്റ്റ്. ലിസ് ഡിസൈന്‍സ് ആണ് വസ്ത്രം ഒരുക്കിയത്. ഫെമി ആന്‍റണി ആണ് മേക്കപ്പ് ചെയ്തത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top