എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് ; മകളുടെ ഫോട്ടോ പങ്കുവെച്ച് അമൃത സുരേഷ് !!

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.

എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു.

മകള്‍ സ്‌കൂളിലേക്ക് പോകുന്ന ഫോട്ടോയാണ് അമൃത പങ്കിട്ടത്. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിട്ടുണ്ട്.പാപ്പുവിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളുമുണ്ട്. എല്ലാ നന്മകളും നേരുന്നു മോളേ എന്ന കമന്റുമായി അമൃതയുടെ അച്ഛനും എത്തി.

Scroll to Top