ബ്ലാക്ക് മാജിക്‌ വുമൺ, കറുപ്പിൽ ഇത്ര സുന്ദരിയാകുമോ, സോനാക്ഷിയുടെ ഫോട്ടോസ് കണ്ട് കണ്ണെടുക്കാതെ ആരാധകർ.

2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് സോനാക്ഷി സിൻഹ. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി.നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളാണ് മുപ്പത്തിനാലുകാരിയായ സൊനാക്ഷി സിൻഹ. ദബാങ്ങിന് ശേഷം താരം ജോക്കർ, സൺ ഓഫ് സ‍ർദാർ‍, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്ക, ഫോർസ് 2, കലങ്ക്, മിഷൻ മംഗൾ,

ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഭുജ്-ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിൾ എക്സ്.എൽ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്.കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്സസറികളിലും മേക്കപ്പിലും കറുപ്പ് നിറഞ്ഞതോടെ ബ്ലാക് ലേഡിയായി തിളങ്ങി.

ബ്ലാക്ക് മാജിക്‌ വുമൺ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.റഫിൾ ‘V’ നെക്കും ലോങ് സ്ലീവ്സുമുള്ള ക്രോപ് ബ്ലാക് ടോപ്പിനൊപ്പം ഹൈ വെയ്സ്റ്റ് സാറ്റിൻ സ്കർട്ട് പെയർ ചെയ്തു.മേക്കപ്പിലും ആക്സസറികളിലും കറുപ്പിന് തന്നെയായിരുന്നു മുൻതൂക്കം. വാലിട്ട് കണ്ണെഴുതി. നെയിൽ പോളിഷിലും കറുപ്പ്.നിരവധി കറുപ്പ് മോതിരങ്ങളും സ്മർട്ട് വാച്ചും ബ്ലാക് ഹീൽസും ആക്സസറൈസ് ചെയ്തു.

ഒരു വജ്രക്കമ്മലും ധരിച്ചു. മുടി പോണി ടൈൽ കെട്ടി. അതോടെ താരത്തിന്റെ ലൂക്ക്‌ അത് അടിപൊളി ആയി മാറി. താരത്തിന്റെ ഫോട്ടോസ് കണ്ടിട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top