ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമൃത നായർ.

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .നിരവധി ആരാധകരുള്ള താരമാണ് അമൃത.കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അമൃത.തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഒരു പുതിയ കാർ എടുത്ത സന്തോഷം വിവരം പങ്കുവെക്കുകയാണ്.

കിയ സോണറ്റ് ആണ് താരം എടുത്തത്. ചിത്രങ്ങൾക്ക്‌ ഒപ്പം താരം കുറിച്ചത് ഇങ്ങനെ,ചിങ്ങം ഒന്ന് പുതുവര്‍ഷപ്പുലരിയില്‍ തന്നെ ഈ സന്തോഷവാര്‍ത്ത പങ്കിടാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. ഒടുവില്‍ എന്റെ സ്വപ്ന സാക്ഷാത്ക്കാരനിമിഷം എത്തി. ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഇത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇടയ്ക്ക് ചിന്തിച്ചിരുന്നു. എന്നാല്‍ ചുറ്റിനുമുള്ളവരുടെ പ്രേരണ അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.

എന്നില്‍ വിശ്വസിക്കാനും കഠിനാധ്വാനം ചെയ്ത് മുന്നേറാനുമായിരുന്നു അമ്മ പറഞ്ഞത്.അമ്മയുടെ വാക്കുകള്‍ എനിക്ക് പോത്സാഹനമായിരുന്നു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമാണിത്. വലിയ സ്വപ്നങ്ങളും നേട്ടങ്ങളും സ്വന്തമാക്കുന്നതിന് മുന്നോടിയായുള്ള ചെറിയൊരു നേട്ടമായിരിക്കട്ടെ ഇത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

Scroll to Top