പ്രിഥ്വിരാജിന് ശേഷം 3.15 കോടിയുടെ ലംബോർഗിനി ഉറുസ് സ്വന്തമാക്കി ഫഹദ് ഫാസിൽ.

താരങ്ങൾക്ക് വാഹനങ്ങളോടുള്ള ഭ്രമം നാം എല്ലാവർക്കും അറിയാവുന്നതാണ്. ആഡംബരകാറുകളാണ് ഏറെയും. വണ്ടികൾ ഇടുന്നതിനയുള്ള ഗാരേജ് തന്നെ കാണും ഇവർക്ക്. താരങ്ങൾ എടുക്കുന്ന വാഹനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് ഫഹദ് ഫാസിൽ ലംബോർഗിനി ഉറുസ് സ്വന്തമാക്കി എന്നുള്ള വിവരമാണ്. പ്രിഥ്വിരാജിന് ശേഷം ലംബോർഗിനി ഉറുസ് സ്വന്തമാക്കിയ രണ്ടാമത്തെ താരമാണ് ഫഹദ്.

ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് എസ്‍യുവിയിൽ. 650 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിന്റെ കാര്യക്ഷമത.പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി.എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്.

Scroll to Top