നാട്ടു നാട്ടുവിൽ ഇത്രയും അഭിനന്ദിക്കേണ്ടത് ഉണ്ടോ, ഏറ്റവും മികച്ചത് ഇതാണോ : അനന്യ ചാറ്റർജി

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കർ പുരസ്‌കാരം.95 മത് ഓസ്‌കാർ വേദിയിലേക്ക് ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും എത്തി.സിനിമയുടെ ഭാഗമായി സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവർ പുരസ്‌കാരം വേളയിൽ ഉണ്ടായിരുന്നു.

ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്.ഈ അവസരത്തിൽ ഇതിനെ വിമർശിച്ച് നടി അനന്യ ചാറ്റർജി എത്തുകയാണ്.നാട്ടു നാട്ടുവിൽ ഇത്രയും അഭിനന്ദിക്കേണ്ടത് ഉണ്ടോ, ഏറ്റവും മികച്ചത് ഇതാണോ എന്നുമാണ് അനന്യ ചാറ്റർജി ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചാണ് അനന്യയുടെ വിമർശനം.

അനന്യയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,എനിക്കു മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? കടുത്ത പ്രതിഷേധവും രോഷവും അറിയിക്കുന്നു.

Scroll to Top