98 ശതമാനവും ഭേദമായി;ഇനി രണ്ട് ശതമാനം കൂടി’; ആരോഗ്യനിലയെ കുറിച്ച് മിഥുന്‍ രമേശ് !!

അവതാരകൻ,ആർ ജെ,നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് മിഥുൻ രമേശ്‌. തന്റെതായ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് മിഥുൻ.അതുപോലെ തന്നെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ സുരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.കുറച്ച് ദിവസം മുമ്പാണ് ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത താരം പങ്കുവെച്ചത്.താൻ ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ.

മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ചികിത്സ തേടിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം. ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.നിലവില്‍ താന്‍ 98 ശതമാനത്തോളം രോഗമുക്തി നേടി എന്ന വാര്‍ത്തയാണ് താരം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.

’98 ശതമാനത്തോളം റിക്കവറായി, രണ്ടു ശതമാനം കൂടിയുണ്ട്. എല്ലാ ദിവസവും ഫിസിയോ തെറാപ്പിയുണ്ട് അതിലൂടെ ബാക്കി കൂടി ശരിയാകും, ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്’, മിഥുൻ പറയുന്നു.പലരും ഇതിനെ സ്‌ട്രോക്കെന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ടെങ്കിലും ഇത് സ്‌ട്രോക്കല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്.

Scroll to Top