‘പുഷ്പയിലെ വില്ലത്തി ഭീഷ്മയിലെ മമ്മൂക്കയുടെ നായിക ; അനസൂയ ഭരദ്വാജ്

ഭീഷ്മ പർവത്തിലെ ആലീസിനെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടി അനസൂയയാണ്. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച താരം ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ്. അദിവി സേഷ് നായകനായി 2016ല്‍ പുറത്തെത്തിയ തെലുങ്ക് മിസ്റ്ററി ത്രില്ലര്‍ ചിത്രം ‘ക്ഷണ’ത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രംഗസ്ഥലം, പുഷ്‍പ, ആചാര്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അല്ലു അർജുന്റെ ‘പുഷ്പ’യിലും ദാക്ഷായണി എന്ന കഥാപാത്രമായി അനസൂയ തകർത്താടിയിരുന്നു. അനസൂയ ഭാര്തവാജ്‌ ഇപ്പോൾ മലയാളികളുടെ ഹൃദയം കവരുകയാണ്.

പുഷ്പ യിലൂടെയാണ് അനസൂയ ആദ്യമായി മലയാളി പ്രേക്ഷകർ കാണുന്നത്, പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് കേരളത്തിലും ലഭിച്ചത്. ചിത്രത്തിൽ അല്ലുഅർജുന്റെ വില്ലത്തിയായ ദാക്ഷായണി എന്ന കഥാപാത്രമായാണ് അനസൂയ എത്തിയത്. ഫഹദ് ഫാസിൽ മുതൽ സുനിൽ വർമ്മ വരെ പേരുകേട്ട വില്ലൻ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും അനസൂയയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ തൻറെ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിച്ചിത്രം ഭീഷ്മ പർവ്വത്തിലാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായ ഹോമിയോ ഡോക്ടർ ആയിട്ടാണ് അനസൂയ വേഷമിടുന്നത്.

മലയാളികൾ കണ്ട രണ്ടു സിനിമകളിലും തീർത്തും വ്യത്യസ്തമായ രണ്ട് വേഷങ്ങളിൽ ആണ് താരം എത്തിയത്. തെലുങ്കിൽ ടെലിവിഷൻ അവതാരകയായും ഡബ്ബിംഗ് ആർട്ടിസ്റ്റും ആണ് അനസൂയ സിനിമ ലോകത്ത് എത്തിയത്. സുകുമാർ ഇൻറെ രംഗസ്ഥലം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവിയും രാംചരൺ ഒന്നിച്ചെത്തുന്ന ആചാര്യയാണ് അനസൂയയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം.

Scroll to Top