ഇതൊക്കെയാണ് മേക്ക്ഓവർ എന്ന് പറഞ്ഞാൽ, വൈറലായി അനശ്വരയുടെ ഫോട്ടോസ്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.

എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു.തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്.വയലറ്റ് കളർ കിടിലം ഗൗണിൽ ആണ് താരം ഉള്ളത്. റിസ്‌വാൻ ദി മേക്കപ്പ് ബോയ് ആണ് താരത്തിന്റെ ഈ മേക്ക് ഓവറിന് പിന്നിൽ.മിറർ സെൽഫിയും അനശ്വര പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top