25-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ച് ദിയ കൃഷ്ണ ; ആശംസകളുമായി ആരാധകർ !! വൈറൽ ഫോട്ടോസ്

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് കൃഷ്ണകുമാർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. നടി അഹാന കൃഷ്ണകുമാർ ഇവരുടെ മൂത്തമകൾ കൂടിയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കുടുംബം ആണ് ഇവർ.ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾക്ക് നൽകി വരാറുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾഎല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണിൽ എത്താറുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ ആണ്.നിരവധി ഫോള്ളോവെർസ് ആണ് ദിയയ്ക്ക് ഉള്ളത്.ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.25-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.കുടുംബത്തോടൊപ്പമല്ല താരം ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്.മാലിദ്വീപിലാണ് താരം പിറന്നാൾ ആഘോഷിച്ചത്.ചുവപ്പ് ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം.മാലിദ്വീപിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചു.നിരവധി പേരാണ് ദിയയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top