ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനശ്വര രാജൻ ; വൈറൽ ഫോട്ടോസ്

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്.

ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോസുമായി താരം എത്താറുണ്ട്.കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.ബോൾഡ് ലുക്കില്‍ താരം പ്രത്യക്ഷപ്പെടുന്നു.സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വലിയരീതിയിലുള്ള സൈബർ ആ ക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര. പുതിയ ചിത്രത്തിനു നേരെയും വി മർശനങ്ങൾ ഉയരുന്നുണ്ട്.ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ പ്രോജക്ട്.

Scroll to Top