ഗുരുവായൂരിലെ ഥാർ ലേലം ചെയ്തു; 43 ലക്ഷം രൂപയ്ക്ക് വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ഥാര്‍ വാഹനം ലേ ലത്തിൽ ലഭിച്ചത് റെക്കോർഡ് തുക . കഴിഞ്ഞ ഡിസംബർ 4നു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നു മണിക്ക് ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ ദീപസ്തം ഭത്തിനു സമീപത്താണ് പൊതുലേലം നടത്തിയത്.പതിനഞ്ചു ലക്ഷം രൂപയാണ് ഭരണസമിതി നിശ്ചയിച്ച അടിസ്ഥാന വില.അമൽ മുഹമ്മദ് അലി എന്ന എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാർ ലേലത്തിനെടുത്തത്. അമൽ മുഹമ്മദ് അലി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. എന്നാൽ,

ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചതോടെ ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പുറത്തിറക്കിയ ഥാര്‍ വണ്ടിയുടെ പുതിയ എഡിഷനാണ് ദേവസ്വത്തിന് ലഭിച്ചത്. കാര്‍ വാങ്ങാന്‍ ആഗ്രഹമറിയിച്ച് ദേവസ്വത്തെ ഒട്ടേറെ പേര്‍ സമീപിച്ചിരുന്നു. ഭക്തരുടെ ആവശ്യം കൂടി പരിഗണിച്ചാണ് പൊതുലേ ലം നടത്താന്‍ ദേവസ്വം തീരുമാനിച്ചത്.15 പേർ പങ്കെടുത്ത ലേലത്തിൽ ആദ്യ റൗണ്ടിൽ തന്നെ ലേലത്തുക 33 ലക്ഷം കടന്നു. മഞ്ജുഷ എന്നയാൾ 40.50 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്നേഷ് വിജയകുമാർ വിളിച്ച 43 ലക്ഷത്തിനു ഥാർ ഉറപ്പിച്ചു. ലേലത്തുകയ്ക്കു പുറമെ ജിഎസ്ടിയും അടയ്ക്കേണ്ടി വരും.

Scroll to Top