മക്കൾക്കൊപ്പം ഫാമിലി ഫോട്ടോഷൂട്ടുമായി ആനിയും ഷാജി കൈലാസും !!!

മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായിരുന്നു ആനി എന്ന ചിത്ര ഷാജി കൈലാസ്. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ചു ആനി. 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു.ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിവരാണ് അവർ.അടുത്തിടെ ബിഗ് അവ്ൻ എന്ന പേരിൽ ആനി ഒരു കാറ്റ്റിഗ് യൂണിറ്റ് ആരംഭിച്ചു. എന്നാൽ ഇപ്പോൾ ആനിസ് കിച്ചൻ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. അതിന് നല്ല സ്വീകാര്യതതയാണ് ലഭിക്കുന്നത്.ആനി ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് തിരുവനന്തപുരതാണ് താമസം.

ഇപ്പോഴിതാ താര കുടുംബത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾക്ക് മികച്ച പ്രതികരംഗളാണ് ലഭിക്കുന്നത്.ഭാര്യ ആനിക്കും മൂന്ന് മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.മൂത്തമകൻ ജഗനും അച്ഛന്റെ പാത പിന്തുടരുകയാണ്. അഹാന കൃഷ്ണകുമാറിനെ പ്രധാനകഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്കല്‍ വിഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു.ഇളയമകനായ റുഷിൻ ‘താക്കോൽ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

Scroll to Top