‘ഇത് ആര് നയന്താരയോ..’ ; ഗ്ലാമറസ് ലുക്കിൽ തിളങ്ങി അനിഖ സുരേന്ദ്രൻ!!

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്.മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.ഇപ്പോഴിതാ, താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.ഫെമി ആന്റണിയാണ് ഫാഷൻ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രാഫർ ജിക്സൺ. ചിത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്. ബെയ്ജ് നിറത്തിലുള്ള സ്കര്‍ട്ടും സ്ലീവ്ലെസ്- ഓഫ് ഷോള്‍ഡര്‍ ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.

സില്‍വര്‍ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്. കാണാൻ നയൻതാരയെപ്പോലെയുണ്ടെന്നും ഉടൻ തന്നെ തമിഴിലും അനിഖയെ നായികയായി പ്രതീക്ഷിക്കാമെന്നൊക്കെയാണ് ചിത്രങ്ങൾ ലഭിക്കുന്ന കമന്റുകൾ.ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന കിങ് ഓഫ് കൊത്തയാണ് നടിയുടെ പുതിയ റിലീസ്.

Scroll to Top