നൂറിന്‍ ഷെരീഫ് വിവാഹിതയായി; വരൻ നടൻ ഫഹിം സഫർ !!വിവാഹ വിഡിയോ

നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് ചടങ്ങിനെത്തിയത്.പ്രിയ വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ബിഗ് സ്‌ക്രീനിലെത്തുന്നത്.


ഒമര്‍ ലുലുവിന്റെ തന്നെ ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ തുടങ്ങിയ ചിത്രങ്ങളിലും നൂറിന്‍ അഭിനയിച്ചു.ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനേതാവായാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം,പതിനെട്ടാം പടി, ത്രിശങ്കു എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മധുരത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നൂറിന്റെയും ഫഹിമിന്റെയും പ്രണയവിവാഹമാണ്. സ്നേഹബന്ധത്തെക്കുറിച്ച് നൂറിന്റെ വാക്കുകൾ:‘ജോലിയ്ക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി. അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.

തങ്ങളുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും പറഞ്ഞത് ഇങ്ങനെ,ഞങ്ങൾ അടുത്ത സൗഹൃത്തുക്കളാണ്.ഞങ്ങൾ ഒരു ഫ്രണ്ട് ഗാങ് ഉണ്ട്. അഹാന, നിരഞ്ജന,എന്നിവരൊക്കെ ഉണ്ട്.ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്.

Scroll to Top